< Back
Bahrain

Bahrain
കുവൈത്ത് അമീറിന്‍റെ സന്ദേശം ഹമദ് രാജാവ് സ്വീകരിച്ചു
|2 Jan 2022 8:45 PM IST
അഭിവാദ്യം സ്വീകരിച്ച ഹമദ് രാജാവ് പ്രത്യഭിവാദ്യം നേരാൻ ഡോ. അഹ്മദ് നാസിറിനെ ചുമതലപ്പെടുത്തുകയും ചെയ്തു
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്‍റെ പ്രത്യേക സന്ദേശം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കഴിഞ്ഞ ദിസം സ്വീകരിച്ചു. അമീറിന്‍റെ പ്രത്യേക ദൂതനായി എത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസിർ അൽ മുഹമ്മദ് അസ്സബാഹ് ആണ് സാഫിരിയ്യ പാലസിലെത്തി കത്ത് കൈമാറിയത്.
ഇരുരാജ്യങ്ങങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായ നിലയിലാണെന്ന് ഡോ. അഹ്മദ് നാസിറിനെ സ്വീകരിച്ചു കൊണ്ട് ഹമദ് രാജാവ് വ്യക്തമാക്കി. കുവൈത്ത് അമീറിന്‍റെ അഭിവാദ്യം സ്വീകരിച്ച ഹമദ് രാജാവ് പ്രത്യഭിവാദ്യം നേരാൻ ഡോ. അഹ്മദ് നാസിറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.