< Back
Bahrain

Bahrain
ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈൻ രാജാവ് ഫ്രാൻസിൽ
|30 Aug 2022 2:50 PM IST
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണം സ്വീകരിച്ചാണ് കഴിഞ്ഞ ദിവസം അദ്ദേഹം ഫ്രാൻസിലെത്തിയത്.
എയർപോർട്ടിലെത്തിയ അദ്ദേഹത്തിന് ഔദ്യോഗിക സംഘം സ്വീകരണം നൽകി. ശേഷം പ്രസിഡന്റുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തമാക്കാൻ സന്ദർശനം ഉപകരിക്കുമെന്ന് ഇമ്മാനുവൽ വ്യക്തമാക്കി.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അവയിൽ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകളും കൂടിക്കാഴ്ചയിൽ ചർച്ചയായി. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനായി സ്വീകരിക്കേണ്ട ഉപായങ്ങളും ചർച്ചയിൽ ഉയർന്നു.