< Back
Bahrain
കൊല്ലം പ്രവാസി അസോസിയേഷന്‍ ബുദൈയ്യ ഏരിയ സമ്മേളനം
Bahrain

കൊല്ലം പ്രവാസി അസോസിയേഷന്‍ ബുദൈയ്യ ഏരിയ സമ്മേളനം

Web Desk
|
6 April 2022 6:45 PM IST

ബഹ്‌റൈനില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബുദൈയ്യ ഏരിയ സമ്മേളനം ബുദൈയ്യ റോളഫ് റസ്റ്ററന്റ് ഹാളില്‍ നടന്നു. ഏരിയ ട്രഷറര്‍ സുജിത്ത് ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം കൊല്ലം പ്രവാസി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി ഉദ്ഘാടനം ചെയ്തു.

ട്രഷറര്‍ സുജിത്ത് ചന്ദ്രശേഖരന്‍ ഏരിയ റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ക്ക് ഏരിയ കോഡിനേറ്ററും കൊല്ലം പ്രവാസി അസോസിയേഷന്‍ സെക്രട്ടറിയുമായ ആര്‍. കിഷോര്‍ കുമാര്‍ നേതൃത്വം നല്‍കി.

ഏരിയ പ്രസിഡന്റായി സുജിത്ത് ചന്ദ്രശേഖരന്‍, വൈസ് പ്രസിഡന്റായി ടി.എസ് അനില്‍കുമാര്‍, സെക്രട്ടറിയായി ഗോപന്‍ പുരുഷോത്തമന്‍, ജോ. സെക്രട്ടറിയായി അജ്മല്‍ ഹാഷിം, ട്രഷററായി വിജോ വിജയന്‍ എന്നിവരെ തിരഞ്ഞെടുത്തു. പ്രസാദ് കൃഷ്ണന്‍കുട്ടിയെ സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുത്തു. വിനു ക്രിസ്റ്റി വരണാധികാരിയായിരുന്നു. ടി.എസ് അനില്‍കുമാര്‍ സ്വാഗതവും ഗോപന്‍ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

Similar Posts