< Back
Bahrain

Bahrain
കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ സമ്മേളനം സംഘടിപ്പിച്ചു
|10 April 2022 4:04 PM IST
ബഹ്റൈനിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ മുഹറക്ക് ഏരിയ സമ്മേളനം നടന്നു. ഏരിയാ സെക്രട്ടറി എം.കെ അഭിലാഷ് അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം കൊല്ലം പ്രവാസി അസോസിയേഷൻ മുഹറക്ക് ഏരിയ കോഡിനേറ്റർ ഹരി എസ്. പിള്ളൈ ഉദ്ഘാടനം ചെയ്തു.
റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോർഡിനേറ്റർ ഹരി എസ് പിള്ളൈ നേതൃത്വം നൽകി. കെ പി എ ട്രെഷറർ രാജ് കൃഷ്ണൻ വരണാധികാരിയായി 2022- 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു.
ഏരിയ പ്രസിഡന്റ് ഷഹീൻ മഞ്ഞപ്പാറ, വൈസ് പ്രസിഡന്റ് സജീവ് ഫിലിപ്പ്, സെക്രട്ടറി രാഗിൽ ആർ. എൽ, ജോയിൻ സെക്രട്ടറി ഓമനകുട്ടൻ പിള്ളൈ, ട്രഷറർ അജി അനിരുദ്ധൻ എന്നിവരെ തെരഞ്ഞെടുത്തു. ഏരിയ ജോ. സെക്രട്ടറി രാഗിൽ ആർ.എൽ സ്വാഗതമാശംസിച്ച സമ്മേളനത്തിന് നിയുക്ത ഏരിയാ ട്രഷറർ അജി അനിരുദ്ധൻ നന്ദി രേഖപ്പെടുത്തി.