< Back
Bahrain

Bahrain
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേഡീസ് വിങ് രൂപീകരിച്ചു
|8 April 2022 6:30 PM IST
ബഹ്‌റൈനില്‍ കോഴിക്കോട് ജില്ലാ പ്രവാസി സംഘടനയായ കെ.പി.എഫ് ലേഡീസ് വിങിന് രൂപം നല്‍കി. അല്‍ സഫിര്‍ ഹോട്ടലില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് മീറ്റില്‍ ലേഡീസ് വിങ് രൂപീകരണവും, പുതിയ എക്സിക്യുട്ടീവുകള്‍ക്ക് സ്വീകരണവും നല്‍കി.
ഇഫ്താറിനു ശേഷം നടന്ന ചടങ്ങില്‍ പ്രസിഡണ്ട് സുധീര്‍ തിരുനിലത്ത് അദ്ധ്യക്ഷനായി. കെ.ടി സലീം റമദാന്‍ സന്ദേശം നല്‍കി., വി.സി. ഗോപാലന്‍ അംഗങ്ങളെ സ്വാഗതം ചെയ്തു. മീറ്റിംഗ് നിയന്ത്രിച്ച ജന. സെക്രട്ടറി ജയേഷ് വി.കെ പുതിയ എക്‌സിക്യുട്ടീവ്‌സിനെയും വനിതാ അംഗങ്ങളെയും പരിചയപ്പെടുത്തി.
രമ സന്തോഷിനെ ലേഡീസ് വിങ് ജനറല്‍ കണ്‍വീനറായും, ജോ. കണ്‍വീനര്‍മാരായി നീതു സുബിന്‍, സജ്‌ന ഷനൂപ് എന്നിവരെയും കോഡിനേറ്ററായി ഷീജ നടരാജനെയും തെരെഞ്ഞെടുത്തു.