< Back
Bahrain
കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
Bahrain

കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

Web Desk
|
4 July 2021 12:41 AM IST

കുന്ദമംഗലം കാരന്തൂർ മൊയ്തീൻ കുട്ടിയുടെ മകൻ മിർഷാ അബ്ദുല്ല ആണ് മരിച്ചത്

കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കുന്ദമംഗലം കാരന്തൂർ മൊയ്തീൻ കുട്ടിയുടെ മകൻ മിർഷാ അബ്ദുല്ല(25) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന മിർഷായെ രാവിലെ സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് മിർഷാ ബഹ്റൈനിലെത്തിയത്. സിത്രയിലെ ഒരു കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു.

മാതാവ്: റംലത്ത്. സഹോദരങ്ങൾ: മുഷ്താഖ്, മനാസില.

Similar Posts