< Back
Bahrain

Bahrain
ബഹ്റൈനിലെ സൽമാൻ സിറ്റിയിൽ വൻ പാർപ്പിട സമുച്ചയം ഒരുങ്ങുന്നു
|5 May 2022 9:04 PM IST
ബഹ്റൈനിലെ സൽമാൻ സിറ്റിയിൽ വൻ പാർപ്പിട സമുച്ചയം ഒരുങ്ങുന്നതായി ഭവനമന്ത്രാലയം അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ പാർപ്പിട സൗകര്യ വികസനത്തിൽ ബഹ്റൈൻ വൻ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
70,000 ചതുരശ്ര മീറ്ററിൽ പരിസ്ഥിതിക്കിണങ്ങുന്ന തരത്തിലുള്ള കെട്ടിടങ്ങളാണ് സൽമാൻ സിറ്റിയിൽ പണി പൂർത്തിയാകുന്നത്. 16 പാർപ്പിട സമുച്ചയങ്ങളിലായി 1382 ഫ്ലാറ്റുകൾ ഇവിടെ നിർമിച്ചു നൽകുമെന്നും അധികൃതർ അറിയിച്ചു.