< Back
Bahrain

Bahrain
കക്ഷിയിൽനിന്ന് പണം തട്ടിയെടുത്ത അഭിഭാഷക റിമാൻറിൽ
|24 Oct 2023 6:52 AM IST
ബഹ്റൈനിൽ കേസ് നടത്താനായി തന്നെ സമീപിച്ച വാദിയിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ അഭിഭാഷക റിമാൻറിലായി. ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് അടക്കാനുള്ള പണമാണ് ഇവർ സൂത്രത്തിൽ കൈവശപ്പെടുത്തിയത്.
നാശനഷ്ടങ്ങൾ വരുത്തിയതുമായി ബന്ധപ്പെട്ട കേസിൽ 8,000 ദിനാർ എതിർ കക്ഷിക്ക് നൽകാൻ വിധി വന്നതിെൻറ സാഹചര്യത്തിൽ പ്രസ്തുത സംഖ്യയാണ് വാദി അഭിഭാഷകയെ ഏൽപിച്ചിരുന്നത്.
എന്നാൽ സംഖ്യ കക്ഷിക്ക് നൽകാതെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഇതിൽ 4,000 ത്തോളം ദിനാർ അവർ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിക്കുകയും ചെയ്തിരുന്നു. ഈ മാസം 31 ന് മൂന്നാം ക്രിമിനൽ കോടതി കേസിൽ വിധി പ്രസ്താവം നടത്തും.