< Back
Bahrain

Bahrain
ദക്ഷിണ മേഖല ഗവർണറേറ്റിൽ എൽ.എം.ആർ.എ പരിശോധന നടത്തി
|28 Aug 2023 10:47 PM IST
ബഹ്റൈനിലെ ദക്ഷിണ മേഖല ഗവർണറേറ്റ് പരിധിയിൽ കഴിഞ്ഞ ദിവസം എൽ.എം.ആർ.എ പരിശോധന നടത്തി.
നാഷണാലിറ്റി, പാസ്പോർട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് അതോറിറ്റി, ദക്ഷിണ മേഖല പൊലിസ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ തൊഴിലിടങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിക്കുന്ന ഇടങ്ങളിലും പരിശോധന നടത്തുകയും തൊഴിൽ, താമസ വിസ രേഖകൾ പരിശോധിക്കുകയും ചെയ്തു.
രേഖകൾ ശരിയല്ലാത്ത ഏതാനും പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇവരെ നിയമ നടപടികൾക്കായി റിമാന്‍റ് ചെയ്തിരിക്കുകയാണ്.