< Back
Bahrain

Bahrain
ബഹ്‌റൈനില്‍ എൽ.എം.ആർ.എ- എൻ.പി.ആർ സഹകരണം ശക്തിപ്പെടുത്തും
|9 Jan 2022 6:15 PM IST
ബഹ്‌റൈനില്‍ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി-എൽ.എം.ആർ.എയും നാഷണാലിറ്റി, പാസ്പോർട്ട് ആന്‍റ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റിയും തമ്മിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് നീക്കം. സേവനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇലക്ട്രോണിക് ലിങ്ക് ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളാണ് നടന്നത്.
ആഭ്യന്തര മന്ത്രാലയത്തിലെ എൻ.പി.ആർ അഫയേഴ്സ് കാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫയും എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ജമാൽ അബ്ദുൽ അസീസ് അൽ അലവിയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയിലെത്തിയത്.
വ്യക്തികൾ നേരിട്ട് വരാതെ തന്നെ ഓൺലൈനിലൂടെ സേവനം നൽകുന്നതിൽ എൽ.എം.ആർ.എ നടത്തിയ മുന്നേറ്റങ്ങൾ ജമാൽ അബ്ദുൽ അസീസ് വിശദീകരിച്ചു.