< Back
Bahrain
ലോക കേരളസഭ; ബഹ്‌റൈനില്‍നിന്ന് 11 പേര്‍ പങ്കെടുക്കും
Bahrain

ലോക കേരളസഭ; ബഹ്‌റൈനില്‍നിന്ന് 11 പേര്‍ പങ്കെടുക്കും

Web Desk
|
15 Jun 2022 6:55 PM IST

ഈ മാസം 16, 17, 18 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാമത് ലോക കേരളസഭയില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനില്‍നിന്ന് 11 പേര്‍. പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ലോക കേരളസഭയില്‍ ബിസിനസ്, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യമുണ്ടാകും.

ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ള, വി.കെ.എല്‍ ഹോള്‍ഡിങ്‌സ് ആന്‍ഡ് അല്‍ നമല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യന്‍, പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ആസ്റ്റര്‍ ബഹ്‌റൈന്‍ എക്‌സിക്യൂട്ടിവ് ഡയരക്ടറും ആംകോണ്‍ ജനറല്‍ മാനേജരുമായ പി.കെ ഷാനവാസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, ബഹ്‌റൈന്‍ പ്രതിഭ രക്ഷാധികാരി സമിതിയംഗം സി.വി നാരായണന്‍, ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം, ബഹ്‌റൈന്‍ ഇന്ത്യ എജുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് സോവിച്ചന്‍ ചേന്നാട്ടുശ്ശേരി, ബി.എം.സി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, നവകേരള കോഡിനേഷന്‍ സെക്രട്ടറി ഷാജി മൂതല എന്നിവരാണ് ബഹ്‌റൈനില്‍നിന്ന് പങ്കെടുക്കുന്നത്. പി.കെ ഷാനവാസും ഫ്രാന്‍സിസ് കൈതാരത്തുമാണ് ഇത്തവണ പുതുതായി ലോക കേരളസഭയില്‍ എത്തിയത്.

Similar Posts