< Back
Bahrain
ബഹ്റൈൻ തീരത്ത് ന്യൂനമർദ്ദം; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Bahrain

ബഹ്റൈൻ തീരത്ത് ന്യൂനമർദ്ദം; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Web Desk
|
11 Dec 2025 12:45 AM IST

ബഹ്റൈന്റെ അന്തരീക്ഷത്തിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായും വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നതനുസരിച്ച് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി വ്യാഴാഴ്ച വൈകുന്നേരം മുതൽ ഒറ്റപ്പെട്ട മഴ ആരംഭിക്കാൻ സാധ്യതയുണ്ട്. വെള്ളി ശനി ദിവസങ്ങളിൽ മഴയ്ക്കുള്ള സാധ്യത വർധിക്കുമെന്നും കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നും മന്ത്രാലയം പറയുന്നു. ഈ ദിവങ്ങളിൽ മഴയ്ക്കെപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

Similar Posts