< Back
Bahrain
പ്രവാസികളോടുള്ള  കരുതൽ; ബഹ്റൈന്‍ ഭരണകൂടത്തിന് നന്ദിയറിച്ച് യൂസുഫലി
Bahrain

പ്രവാസികളോടുള്ള കരുതൽ; ബഹ്റൈന്‍ ഭരണകൂടത്തിന് നന്ദിയറിച്ച് യൂസുഫലി

Web Desk
|
10 Sept 2022 11:34 PM IST

കോവിഡ് കാല ദുരിതങ്ങളുടെയും വിഷമതകളുടെയും ഘട്ടം മറികടക്കാൻ പ്രവാസികളുടെ കൂടെ നിന്ന ഭരണകൂടമാണു ബഹ്റൈനിലേതെന്ന് യൂസുഫലി

കോവിഡ് കാലത്ത് ഇന്ത്യക്കാരടക്കമുളള മുഴുവൻ പ്രവാസികൾക്കും ബഹ് റൈൻ ഭരണാധികാരികൾ നൽകിയ കരുതലിനും സ്നേഹത്തിനും നന്ദി അറിയിക്കുന്നതായി ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി . ബഹ് റൈൻ കേരളീയ സമാജത്തിലെ നിറഞ്ഞ സദസ്സിൽ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാല ദുരിതങ്ങളുടെയും വിഷമതകളുടെയും ഘട്ടം മറികടക്കാൻ പ്രവാസികളുടെ കൂടെ നിന്ന ഭരണകൂടമാണു ബഹ്റൈനിലേതെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയരക്ടറുമായ എം.എ യൂസുഫലി പറഞ്ഞു . ചികിൽസയും വാക്സിനും രോഗപ്രതിരോധ സംവിധാനങ്ങളുമൊരുക്കി സർക്കാർ പ്രവാസികളെയും സ്വദേശികളോടൊപ്പം ചേർത്തു നിർത്തി സഹായിച്ചു. ഈ സ്നേഹത്തിനും കരുതലിനും ഭരണാധികാരികളോടുള്ള നന്ദി പ്രകാശനമായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിറഞ്ഞു നിന്നത്.

ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ഒരുക്കിയ പ്രൗഢമായ ചടങ്ങിൽ പ്രവാസത്തെയും പ്രതീക്ഷകളെയും കുറിച്ച് യൂസുഫലിയുടെ വാക്കുകൾ നിറഞ്ഞ സദസ്സ് കയ്യടികളോടെയാണു ശ്രവിച്ചത്. ബഹ് റൈൻ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഉസാമ അൽ അസ്ഫൂർ, ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കലാകാരൻ ദിനേഷ് മാവൂർ അറബിക് കാലിഗ്രാഫിയിൽ തീർത്ത ചിത്രം യൂസുഫലിക്ക് സമ്മാനിച്ചു. സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിളള അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. ഗായിക കെ.എസ് ചിത്ര നയിച്ച ഗാനമേളയും അരങ്ങേറി.

Similar Posts