< Back
Bahrain
malayali student died falling from balcony bahrain
Bahrain

ബഹ്‌റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽനിന്ന് വീണു മരിച്ചു

Web Desk
|
13 Aug 2023 1:34 PM IST

കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്.

മനാമ: ബഹ്‌റൈനിൽ മലയാളി വിദ്യാർഥിയെ ബാൽക്കണിയിൽനിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്. ബഹ്‌റൈൻ ജുഫൈറിൽ താമസിക്കുന്ന കെട്ടിടത്തിന്റെ 11-ാം നിലയിൽ വീണ നിലയിലാണ് കാണപ്പെട്ടത്. ശനിയാഴ് വൈകീട്ടായിരുന്നു സംഭവം.

ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂൾ പത്താംക്ലാസ് വിദ്യാർഥിയാണ്. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്. അടുത്തിടെയാണ് ഇവരുടെ കുടുംബം ഒമാനിൽനിന്ന് ബഹ്‌റൈനിലേക്ക് താമസം മാറ്റിയത്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Similar Posts