< Back
Bahrain

Bahrain
ചികിത്സാ പിഴവ്; ഡോക്ടർമാർക്ക് പരമാവധി ശിക്ഷ നൽകണമെന്ന്
|28 Aug 2023 9:56 PM IST
ബഹ്റൈനിൽ ചികിത്സാ പിഴവ് മൂലം രോഗി മരണപ്പെടാനിടയായ സംഭവത്തിലുൾപ്പെട്ട രണ്ട് ഡോക്ടർമാർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ അംഗം ആവശ്യപ്പെട്ടു.
ഏൽപിക്കപ്പെട്ട ജോലി ചെയ്യുന്നതിൽ വീഴ്ച വരുത്തിയത് കാരണം ഒരു രോഗിയുടെ മരണത്തിന് കാരണമായെന്നാണ് കണ്ടെത്തൽ. ഒരു സ്വാകാര്യ ആശുപത്രിയിൽ മൂക്കിൽ നടത്തിയ ഓപറേഷനെ തുടർന്നാണ് രോഗി മരണപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് 29 കാരനായ രോഗി മരിക്കാനിടയായ സംഭവമുണ്ടായത്.