< Back
Bahrain
V Muraleedharan, Bahrain, വി മുരളീധരന്‍, ബഹ്റൈന്‍
Bahrain

മന്ത്രി വി. മുരളീധരൻ മെയ് നാലിന് ബഹ്റൈനിൽ എത്തും

Web Desk
|
1 May 2023 12:17 PM IST

ഇന്ത്യൻ കമ്യൂണിറ്റി സംഘടനകളുമായും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും

മനാമ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഈ മാസം നാലിന് ബഹ്റൈനിലെത്തും. സൗദി അറേബ്യ സന്ദർശനത്തിനു ശേഷമാണ് അദ്ദേഹം ബഹ്റൈനിലെത്തുന്നത്. മന്ത്രിമാരടക്കം പ്രമുഖരുമായി അദ്ദേഹം ചർച്ചകൾ നടത്തും. ഇന്ത്യൻ കമ്യൂണിറ്റി സംഘടനകളുമായും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെ ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്തോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി നിർവഹിക്കും.

Similar Posts