< Back
Bahrain

Bahrain
ബഹ്‌റൈനിൽ നേരിയ ഭൂചലനം
|1 Dec 2025 11:57 AM IST
ഭൂചലനത്തിന്റെ ഉത്ഭവകേന്ദ്രം മനാമയുടെ തെക്ക്തെക്കുകിഴക്കൻ ഭാഗമായ റിഫാ, ഈസ്റ്റ് റിഫാ മേഖലകൾക്ക് സമീപം
മനാമ: ബഹ്‌റൈനിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ആർക്കും പരിക്കുകളോ മറ്റ് പ്രശ്‌നങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ബഹ്‌റൈൻ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്യൂണിക്കേഷൻ മന്ത്രാലയം പറയുന്നതനുസരിച്ച് ബഹ്‌റൈൻ സമയം പുലർച്ചെ 2.58ഓടു കൂടിയാണ് ഭൂചലനം ഉണ്ടാകുന്നത്. ഭൂചലനത്തിന്റെ ഉത്ഭവകേന്ദ്രമായി പറയുന്നത് മനാമയുടെ തെക്ക്തെക്കുകിഴക്കൻ ഭാഗമായ റിഫാ, ഈസ്റ്റ് റിഫാ മേഖലകൾക്ക് സമീപമാണ്.
പുലർച്ചെ ആയതുകൊണ്ടും താരതമ്യേന ചെറിയ ഭൂചലനം ആയതുതൊണ്ടും തന്നെ ജനങ്ങളെ ഇത് ബാധിച്ചിട്ടില്ല. ഭൂകമ്പ സാധ്യത വർധിപ്പിക്കുന്ന സീസ്മിക് ഫോൾട്ട് ലൈനിൽ നിന്ന് ഏറെ അകലെയയായതിനാൽ ബഹ്‌റൈനിൽ സാധാരണഗതിയിൽ അപൂർവമായി മാത്രമാണ് ഭൂചലനം ഉണ്ടാകുന്നത്.