< Back
Bahrain

Bahrain
മുഹമ്മദ് മൂസ മുഹമ്മദ് ഫലസ്തീൻ സഹായ കമ്മിറ്റി ചെയർമാൻ
|7 Nov 2023 2:36 AM IST
ബഹ്റൈൻ പാർലമെന്‍റ് രൂപീകരിച്ച ഫലസ്തീൻ സഹായ കമ്മിറ്റി ചെയർമാനായി പാർലമെന്‍റംഗം മുഹമ്മദ് മൂസ മുഹമ്മദ്, വൈസ് ചെയർ പേഴ്സനായി ജലീല അവലി അസസയ്യിദ് ഹസനെയും തെരഞ്ഞെടുത്തു.
അംഗങ്ങളായി മുഹമ്മദ് മുഹമ്മദ് അൽ റിഫാഇ, മുഹമ്മദ് ജാസിം അൽ അലൈവി, ജമീൽ മുല്ലാ ഹസൻ, ഈമാൻ ഹസൻ ശുവൈത്വിർ, ഡോ. ഹിശാം അഹ്മദ് അൽ അശീരി എന്നിവർ അംഗങ്ങളുമാണ്.
കഴിഞ്ഞ ദിവസം ചേർന്ന കമ്മിറ്റിയുടെ പ്രഥമ യോഗത്തിലാണ് നേതൃത്വത്തെ തെരഞ്ഞെടുത്തത്. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിക്കണമെന്ന എം.പിമാരുടെ ആവശ്യം കണക്കിലെടുത്താണ് സ്പീക്കർ ഇതിന് അനുമതി നൽകിയിരുന്നത്.