< Back
Bahrain

Bahrain
നടുവണ്ണൂർ ഗ്ലോബൽ ഫോറം വാർഷിക ജനറൽ ബോഡിയും ഫാമിലി മീറ്റും സംഘടിപ്പിച്ചു
|23 March 2022 11:45 AM IST
ബഹ്റൈനിൽ നടുവണ്ണൂർ ഗ്ലോബൽ ഫോറത്തിൻറെ( NAPS) വാർഷിക ജനറൽ ബോഡിയും ഫാമിലി മീറ്റും സൽമാനിയയിൽ നടന്നു. പ്രസിഡൻറ് ജാലിസ് കെ.കെ അധ്യക്ഷനായി. ഫോറത്തിൻറെ ഗ്ലോബൽ കോഡിനേറ്റർ ഷിറാഫ് മൂലാട് ഉദ്ഘാടനം നിർവഹിച്ചു. മീഡിയവൺ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര മുഖ്യാതിഥിയായി. ഷമീം കെ.സി, ഫിറോസ് ആപറ്റ, അസീസ് ടി.പി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഷിറാഫ് മൂലാടും സിറാജ് പള്ളി ക്കരയും മൊമെൻ്റോ സ്വീകരിച്ചു. കുടുംബാംഗങ്ങളുടെയും മറ്റും കലാ പരിപാടികളും നടന്നു. റിജാസ്, ഷാജു, സിറാജ് നാസ്, ഷാഹിദ്, ആദില ഇഷ എന്നിവരാണ് പരിപാടികൾ നിയന്ത്രിച്ചത്. എസി.എ ബക്കർ സ്വാഗതവും അസ്ലം നന്ദിയും പറഞ്ഞു.