< Back
Bahrain

Bahrain
കുവൈത്തില്‍ പുതിയ മന്ത്രിസഭ: ബഹ്‌റൈന്‍ കിരീടാവകാശി ആശംസകള്‍ നേര്‍ന്നു
|30 Dec 2021 7:46 PM IST
കുവൈത്തിൽ രൂപവത്കരിച്ച പുതിയ മന്ത്രിസഭക്ക് കിരീടാവാകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആശംസകൾ അറിയിച്ചു. പ്രധാനമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹിന്‍റെ നേതൃത്വത്തിലാണ് മന്ത്രിസഭ രൂപവത്കരിച്ചിട്ടുള്ളത്.
കുവൈത്തിന്‍റെ പുരോഗതിക്കും വളർച്ചക്കുമായി പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസയിൽ വ്യക്തമാക്കി. കുവൈത്തും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും അദ്ദേഹം എടുത്തുപറയുകയും ചെയ്തു. കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും അദ്ദേഹം ആശംസകൾ അറിയിച്ചു.