< Back
Bahrain

Bahrain
വൈദ്യുതി ഉപഭോക്താക്കളുടെ ബില്ലിങ്ങിന് അടുത്ത മാസം മുതൽ പുതിയ രീതി
|12 Jan 2023 9:28 AM IST
ബഹ്‌റൈനിലെ വൈദ്യുതി, വെള്ളം ഉപഭോക്താക്കളുടെ ബില്ലിങ്ങിന് അടുത്ത മാസം മുതൽ പുതിയ സംവിധാനം ഏർപ്പെടുത്തുമെന്ന് വൈദ്യുത, ജല അതോറിറ്റി ചെയർമാൻ കമാൽ ബിൻ അഹ്മദ് മുഹമ്മദ് വ്യക്തമാക്കി.
എല്ലാ സേവനങ്ങളും ഡിജിറ്റൽവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവലംബിക്കുക. വൈദ്യുതി, ജല ബില്ലുകൾ കൂടുതൽ സൂക്ഷ്മവും സുതാര്യവുമായി ലഭിക്കുന്നതിന് പുതിയ സംവിധാനം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.