< Back
Bahrain

Bahrain
ബഹ്റൈനിൽ പുതിയ സ്കൂളിന് അംഗീകാരം
|31 Dec 2021 11:40 AM IST
ബഹ്റൈനിൽ പുതിയ ഒരു സ്വകാര്യ സ്കൂളിന് അംഗീകാരം നൽകിയതായി വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അന്നുഐമി വ്യക്തമാക്കി.
ദിയാറുൽ മുഹറഖിൽ അബ്ദുറഹ്മാൻ കാനൂ സ്കൂളിനാണ് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. നാല് മുതൽ 12 വയസ്സ് വരെയുള്ളവർക്കാണ് ഇവിടെ പ്രവേശനം അനുവദിക്കുക.