< Back
Bahrain

Bahrain
ബഹ്‌റൈനില്‍ പൊതുവഴി തടസ്സപ്പെടുത്തിയ വസ്തുക്കള്‍ നീക്കം ചെയ്തു
|17 Feb 2022 12:30 PM IST
ദക്ഷിണ മേഖല മുനിസിപ്പാലിറ്റിക്ക് കീഴിൽ പൊതുവഴി തടസ്സപ്പെടുത്തി സ്ഥാപിച്ച വസ്തുക്കളും എടുപ്പുകളും നീക്കം ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. ദക്ഷിണ മേഖല സെക്യൂരിറ്റി വിഭാഗവുമായി സഹകരിച്ചാണ് വിപുലമായ ഒഴിപ്പിക്കലുകൾ നടന്നത്.
സ്ക്രാപ് ഏരിയയിൽ പൊതു വഴിക്ക് തടസ്സമുണ്ടാക്കുന്ന രീതിയിലുണ്ടായിരുന്ന ഉപകരണങ്ങളും വാഹനങ്ങളും മാലിന്യ വീപ്പകളും ടെൻറുകളുമാണ് നീക്കം ചെയ്തത്. നിയമ ലംഘനങ്ങളും പൊതുവഴി തടസ്സപ്പെടുത്തുന്ന കാര്യങ്ങളും നിരീക്ഷിക്കുകയും അവ നീക്കം ചെയ്യുകയും ചെയ്യുന്നത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
പൊതു നിരത്തുകളിലും ജനവാസ മേഖലകളിലും തടസ്സങ്ങളുണ്ടാക്കുന്നത് കരുതിയിരിക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതർ ഉണർത്തി.