< Back
Bahrain

Bahrain
കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷം തടവ്
|28 Jan 2022 9:03 PM IST
ബഹ് റൈനിലെ സർക്കാർ സർവീസിൽ സേവനത്തിനായി കൈക്കൂലി വാങ്ങിയ രണ്ട് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷം തടവും കൈക്കൂലിയായി ലഭിച്ച 500 ദിനാർ വീതം പിഴയും അടക്കാൻ നാലാം ക്രിമിനൽ കോടതി വിധിച്ചു. ഇവരോടൊപ്പം കൂട്ടു പ്രതിയായ മറ്റ് രണ്ട് പേർക്കും സമാന ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. മൂന്നും നാലും പ്രതികളെ ശിക്ഷാ കാലാവധിക്ക് ശേഷം തിരിച്ചു വരാനാവാത്ത വിധം സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുന്നതിനും വിധിയുണ്ട്.