< Back
Bahrain

Bahrain
പാക്റ്റ് 'ഒരുമയുടെ ഓണം' സംഘടിപ്പിക്കുന്നു
|4 Aug 2024 8:24 PM IST
മനാമ: പാലക്കാട് ആർട്‌സ് ആൻഡ് കൾച്ചറൽ തിയറ്ററും സ്റ്റാർ വിഷൻ ഇവൻറ് മാനേജ്മന്റ് കമ്പനിയും സംയുക്തമായി അവതരിപ്പിക്കുന്ന 'ഒരുമയുടെ ഓണം-2024'ടിക്കറ്റ് പ്രകാശനം ജൂഫയറിലെ ആർ.പി ടവറിൽ നടന്നു. സ്റ്റാർ ഗ്രൂപ് എം.ഡി. സേതുരാജ്, പാക്ടിന്റെ പ്രമുഖ അംഗങ്ങൾ, എക്‌സിക്യൂട്ടിവ് കമ്മിറ്റി, വനിത വിഭാഗം കമ്മിറ്റി, കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് നിർവഹിച്ചു. സെപ്റ്റംബർ 27ന് ക്രോൺ പ്ലാസ ഹോട്ടലിലാണ് പാക്റ്റ 'ഒരുമയുടെ ഓണം-2024'സംഘടിപ്പിക്കുന്നത്.