< Back
Bahrain

Bahrain
സഹയാത്രികന്‍റെ പണവും ആഭരണങ്ങളും കവർന്ന യാത്രക്കാരൻ പിടിയിൽ
|14 Feb 2022 11:55 AM IST
സഹയാത്രികന്‍റെ പണവും ആഭരണങ്ങളും മോഷ്ടിച്ച യാത്രക്കാരൻ പിടിയിലായതായി ബഹ്റൈൻ എയർപോർട്ട് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു.
വിദേശ രാജ്യത്തു നിന്നും ബഹ്റൈനിലേക്ക് വരുന്ന വിമാനത്തിൽ വെച്ചാണ് മോഷണം നടന്നത്. യാത്രക്കാരന്‍റെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏഷ്യൻ വംശജനായ സഹായാത്രികൻ പിടിയിലായത്.
ഇദ്ദേഹത്തിന്‍റെ പക്കൽ നിന്നും പണവും ആഭരണങ്ങളും കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ നിയമ നടപടികൾക്കായി റിമാന്‍റ് ചെയ്തിരിക്കുകയാണ്.