< Back
Bahrain

Bahrain
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പേൾ ലോഞ്ചിന് പഞ്ചനക്ഷത്ര പദവി
|6 April 2022 5:57 PM IST
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പേൾ ലോഞ്ചിന് പഞ്ച നക്ഷത്ര പദവി ലഭിച്ചു. വിമാനത്താവളങ്ങളുടെ നിലവാരം വിലയിരുത്തുന്ന അന്താരാഷ്ട്ര ഏജൻസിയായ സ്കൈട്രാക്സാണ് പദവി നൽകിയത്.
ഗതാഗത, വാർത്താവിനിമയ മന്ത്രിയും ബഹ്റൈൻ എയർപോർട്ട് കമ്പനി ചെയർമാനുമായ കമാൽ ബിൻ അഹ്മദ് മുഹമ്മദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലോകത്തെ മികച്ച വിമാനത്താവളങ്ങൾ, എയർലൈനുകൾ, എയർപോർട്ട് ലോഞ്ചുകൾ എന്നിവയുടെ വാർഷിക പട്ടിക പുറത്തിറക്കുന്ന ഏജൻസിയാണ് സ്കൈട്രാക്സ്. മികച്ച നിലവാരം പുലർത്തുന്ന ലോഞ്ചുകൾക്കാണ് പഞ്ച നക്ഷത്ര പദവി ലഭിക്കുന്നത്.