< Back
Bahrain

Bahrain
ലഹരിവസ്തുക്കളുടെ ഉൽപാദനവും വിൽപനയും; നാല് പേർ പിടിയിൽ
|24 Feb 2023 8:56 AM IST
ലഹരി വസ്തുക്കളുടെ ഉൽപാദനവും വിൽപനയും നടത്തി വന്നിരുന്ന നാല് പേർ ബഹ്‌റൈനിൽ പിടിയിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
41 നും 46നുമിടയിലുള്ള നാല് ഏഷ്യൻ വംശജരാണ് പിടിയിലായത്. ഇവരിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. വ്യാജവാറ്റിലൂടെ മദ്യം നിർമിച്ചാണ് ഇവർ വിൽപന നടത്തിയിരുന്നത്. നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെ റിമാന്റ് ചെയ്തിരിക്കുകയാണ്.