< Back
Bahrain

Bahrain
ഫാർമസ്യൂട്ടിക്കൽ ഏജന്‍റുമാരുടെ ലാഭം നിർണയിക്കുന്നത് എൻ.എച്ച്.ആർ.എ
|18 Oct 2023 11:53 PM IST
ബഹ്റൈനിൽ ഫാർമസ്യൂട്ടിക്കൽ ഏജന്‍റുമാരുടെ ലാഭം നിർണയിക്കുന്നത് നാഷണൽ ഹെൽത് റെഗുലേറ്ററി അതോറിറ്റിയാണെന്ന് സർക്കാർ പാർലമെന്‍റിനെ അറിയിച്ചു. മരുന്നുകളുടെ വില നിർണയിക്കുന്നത് അതനുസരിച്ചാണെന്നും വ്യക്തമാക്കി.
മരുന്നുകൾക്ക് തോന്നിയത് പോലെ വിലയീടാക്കാൻ കഴിയാത്ത വിധമുള്ള സംവിധാനമാണുള്ളത്. മരുന്ന് എജന്‍റുകളുടെ പൂഴ്ത്തിവെപ്പ് മരുന്നുകളുടെ വില ഉയർത്താനിടയാക്കുമെന്ന് പാർലമെന്‍റ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയതിനുള്ള മറുപടിയായാണ് ഇക്കാര്യം സർക്കാർ അറിയിച്ചത്.
വില ഉയർത്താനുദ്ദേശിച്ച് മരുന്ന് പൂഴ്ത്തി വെക്കുന്നതു കൊണ്ട് ഏജന്‍റുമാർക്കും ഫാർമസികൾക്കും ഒരു കാര്യവുമില്ല. നേരത്തെ നിർണയിച്ച വിലക്ക് മാത്രമേ മരുന്നുകൾ വിപണനം നടത്താൻ കഴിയുകയുള്ളൂവെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.