< Back
Bahrain
ബഹ്റൈനിൽ മഴ: ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന്
Bahrain

ബഹ്റൈനിൽ മഴ: ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന്

Web Desk
|
16 Jan 2022 7:43 PM IST

ബഹ്റൈനിൽ മഴമൂലം വിവിധ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ഉണര്‍ത്തി. മഴ സമയത്ത് റോഡില്‍ തെന്നലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പരമാവധി വേഗത കുറച്ച് ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും അപകടം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം

രാജ്യത്ത് കഴിഞ്ഞ ദിവസം ആരംഭിച്ച മഴ വരും ദിവസങ്ങളിലും തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇടിയോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റ് വീശാനും സാധ്യത കാണുന്നുണ്ട്. 15 മുതല്‍ 20 വരെ നോട്ടിക് മൈല്‍ വേഗതയിലായിരിക്കും കാറ്റുണ്ടാവുക. അതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

Similar Posts