< Back
Bahrain
ബഹ്‌റൈനില്‍ ആവേശത്തിരയിളക്കി റെയ്‌നി നൈറ്റ് സംഗീത രാവ്
Bahrain

ബഹ്‌റൈനില്‍ ആവേശത്തിരയിളക്കി 'റെയ്‌നി നൈറ്റ്' സംഗീത രാവ്

Web Desk
|
30 May 2022 11:17 AM IST

സംഗീതാരാധകരുടെ ആവേശം വാനോളം ഉയര്‍ന്ന രാവിനാണ് വെള്ളിയാഴ്ച ബഹ്‌റൈന്‍ സാക്ഷ്യം വഹിച്ചത്. കേരളത്തിനകത്തും പുറത്തും ഒരുപോലെ തരംഗമായ ഹരീഷ് ശിവരാമകൃഷ്ണനും സിത്താര കൃഷ്ണകുമാറും നയിച്ച 'റെയ്‌നി നൈറ്റ്' സംഗീതരാവ് ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ വിരുന്നൂട്ടി.

ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച 'റെയ്‌നി നൈറ്റ്' സംഗീത പരിപാടി പ്രഖ്യാപിച്ചതുമുതല്‍ പ്രതീക്ഷയോടെ കാത്തിരുന്ന സംഗീതപ്രേമികളെ ഒട്ടും നിരാശരാക്കിയില്ല. മെന്റലിസ്റ്റ് ആദിയുടെ പ്രകടനവും ആരാധകരെ രസിപ്പിച്ചു. ബഹ്‌റൈനിലെ ബിസിനസ്, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ സന്നിഹിതരായി. ഏഴുമണിക്ക് ആരംഭിച്ച സംഗീത പരിപാടി ക്രൗണ്‍ പ്ലാസ ഒരുക്കിയ ഡിന്നറോടുകൂടിയാണ് സമാപിച്ചത്.

Similar Posts