< Back
Bahrain
റെയ്‌നി നൈറ്റ് സംഗീതനിശ; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Bahrain

റെയ്‌നി നൈറ്റ് സംഗീതനിശ; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Web Desk
|
23 May 2022 12:59 PM IST

സംഗീതപ്രേമികളില്‍ ആവേശം നിറച്ച് ഗള്‍ഫ് മാധ്യമം ബഹ്‌റൈനില്‍ സംഘടിപ്പിക്കുന്ന 'റെയ്‌നി നൈറ്റ്' സംഗീതനിശയുടെ ഒരുക്കങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. ഈ മാസം 27ന് ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന പരിപാടിയുടെ ടിക്കറ്റ് ബുക്കിങ് സജീവമാണ്.

ഗായകരായ സിത്താരയും ഹരീഷ് ശിവരാമകൃഷ്ണനും ഒരുമിച്ചെത്തുന്നത് ആരാധകരെ ഏറെ ആവേശത്തിലാക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘാടക സമിതി യോഗം ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സ്വാഗതസംഘം യോഗത്തില്‍ രക്ഷാധികാരി സഈദ് റമദാന്‍ നദ്വി അധ്യക്ഷനായി. ചെയര്‍മാന്‍ ജമാല്‍ ഇരിങ്ങലും കണ്‍വീനര്‍ ജലീല്‍ അബ്ദുല്ലയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

വിവിധ വകുപ്പ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. അഹ്മദ് റഫീഖ് നന്ദി പറഞ്ഞു. ഗായകരായ ഹരീഷ് ശിവരാമകൃഷ്ണനെയും സിത്താരയെയും കൂടാതെ മെന്റലിസ്റ്റ് ആദിയും ആരാധകരെ ത്രസിപ്പിക്കാന്‍ പരിപാടിയില്‍ പങ്കെടുക്കും.

റെയ്‌നി നൈറ്റ് ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍

റെയ്‌നി നൈറ്റ് സംഗീത നിശയുടെ ടിക്കറ്റുകള്‍ക്ക് ഫാമിലി സോണില്‍ നാലു പേര്‍ക്ക് 150 ദീനാറും കപ്പ്ള്‍ സോണില്‍ രണ്ടു പേര്‍ക്ക് 75 ദീനാറും ഡയമണ്ട് സോണില്‍ ഒരാള്‍ക്ക് 50 ദീനാറും ഗോള്‍ഡ് സോണില്‍ ഒരാള്‍ക്ക് 25 ദീനാറുമാണ് നിരക്ക്. www.wanasatime.com എന്ന വെബ്‌സൈറ്റിലൂടെയും +973 34619565 എന്ന വാട്‌സ്ആപ് നമ്പരില്‍ ബന്ധപ്പെട്ടും ടിക്കറ്റുകള്‍ സ്വന്തമാക്കാം.

Similar Posts