< Back
Bahrain

Bahrain
ആലപ്പുഴ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
|27 Dec 2022 6:05 PM IST
ബഹ്‌റൈനിൽ മെയിന്റനൻസ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു രാജീവ്
ബഹ്‌റൈൻ: കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി നിര്യാതനായി. ചെങ്ങന്നൂർ ചെറിനാട് തൈവിളയിൽ രാജപ്പന്റെ മകൻ രാജീവ് (30) ആണ് മരിച്ചത്. ബഹ്‌റൈനിൽ മെയിന്റനൻസ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. നാല് ദിവസം മുമ്പ് കുഴഞ്ഞ് വീണതിനെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ വെന്റിലേറ്ററിൽ കഴിയവേയാണ് മരണം. അമ്മയും ഭാര്യയും ഒന്നര വയസുള്ള കുട്ടിയും ബഹ്‌റൈനിൽ ഒപ്പമുണ്ടായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.