< Back
Bahrain
Bahrain
ബഹ്‌റൈനില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; ഒരാള്‍ പിടിയില്‍
|6 Feb 2022 5:04 PM IST
വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി സ്വദേശികളില്‍ നിന്ന് പണം കൈക്കലാക്കി കബളിപ്പിച്ച കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. 34 വയസ്സുകാരനായ പ്രതിയാണ് നിരവധി പേരില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനെന്ന പേരില്‍ പണം വാങ്ങിയിരുന്നത്.
വിവിധ വ്യക്തികളില്‍നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.