< Back
Bahrain

Bahrain
ബഹ്റൈനിലെ കുവൈത്ത് ഹെൽത്ത് സെന്‍റർ നവീകരിക്കുന്നു
|7 March 2022 2:04 PM IST
ബഹ്റൈനിലെ കർസകാനിലുള്ള കുവൈത്ത് ഹെൽത്ത് സെന്‍റർ നവീകരിക്കുമെന്ന് പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ ബിൽഡിങ് പ്രൊജക്റ്റ്സ് ആൻറ് മെയിന്‍റനൻസ് വിഭാഗം അസി. അണ്ടർ സെക്രട്ടറി ശൈഖ് മിശ്അൽ ബിൻ മുഹമ്മദ് ആൽ ഖലീഫ വ്യക്തമാക്കി.
പ്രദേശവാസികൾക്ക് കൂടുതൽ സേവനങ്ങൾ നൽകുന്ന തരത്തിൽ കെട്ടിടം വിപുലീകരിക്കും. പദ്ധതിക്ക് ആരോഗ്യ മന്ത്രാലയം സഹായം നൽകും. ഗ്രീൻ ബിൽഡിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക.
വിവിധ പ്രദേശങ്ങളിൽ മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പാക്കുന്നതിന് സർക്കാരിന്‍റെ പദ്ധതി പ്രകാരമാണ് നവീകരണം. 1.45 ദശല ലക്ഷം ദിനാറാണ് പദ്ധതിക്ക് ചെലവ് വരിക. ബുഖുവ ഗ്രൂപ്പ് ആണ് പദ്ധതി ഏറ്റെടുത്തു നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.