< Back
Bahrain

Bahrain
റിപ്പബ്ലിക് ദിനം: ഇന്ത്യൻ പ്രസിഡന്‍റിന് ബഹ്റൈൻ ഭരണാധികാരികൾ ആശംസ അറിയിച്ചു
|26 Jan 2022 7:35 PM IST
ഇന്ത്യയുടെ 73 ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ഇന്ത്യൻ പ്രസിഡന്‍റ് രാംനാഥ് കോവിന്ദിന് ആശംസകൾ അറിയിച്ചു. പുരോഗതിയും വളർച്ചയും നേടി മുന്നോട്ടു കുതിക്കാനും വിവിധ മേഖലകളിൽ നേട്ടം കൈവരിക്കാനും ഇന്ത്യക്ക് സാധ്യമാകട്ടെയെന്ന് ഇരുപേരും ആശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇരു നേതാക്കളും റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.