< Back
Bahrain
ഹിജാബ് നിരോധനത്തിനെതിരെ ബഹ്റൈൻ പാര്‍ലമെന്റില്‍ പ്രമേയം
Bahrain

ഹിജാബ് നിരോധനത്തിനെതിരെ ബഹ്റൈൻ പാര്‍ലമെന്റില്‍ പ്രമേയം

Web Desk
|
16 Feb 2022 2:26 PM IST

ഹിജാബ് നിരോധനത്തിനെതിരെ ബഹ്റൈൻ പാർലമെൻറിലും പ്രതിഷേധ സ്വരം. അഹ്മദ് അൽ അൻസാരി, അബ്ദുറസാഖ് അൽ ഖിത്താബ് എന്നീ രണ്ട് എം. പി മാരുടെ നേത്യത്വത്തിൽ ഈ വിഷയത്തിൽ ബഹ്റൈൻ പാർലമെൻറിൽ പ്രമേയാവതരണം നടത്തി.

വിവിധ രാജ്യങ്ങളുമായി തുറന്ന ബന്ധമാണ് ബഹ്റൈനുള്ളതെന്നും ഹിജാബ് വിഷയത്തിലുള്ള പുതിയ നീക്കങ്ങൾ ഒട്ടും ആശാസ്യമല്ലെന്നും എം. പി മാർ പറഞ്ഞു. ഓരോരുത്തർക്കും ഇഷ്ടമുള്ള മതവും വേഷ വിധാനങ്ങളും സ്വീകരിക്കാൻ അവകാശമുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ സംസ്ഥാനത്താണ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക് പഠിക്കണമെങ്കിൽ അവരുടെ ശിരോവസ്ത്രം അഴിച്ചു വെക്കേണ്ട സാഹചര്യമുണ്ടാകുന്നത്.

ഭരണകൂടത്തിൻറെ മൗനസമ്മതത്തോട് കൂടിയാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. ഹിജാബ് നിരോധനം പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത കൈക്കൊള്ളണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായി രണ്ട് എം.പി മാരും പറഞ്ഞു.

Similar Posts