< Back
Bahrain

Bahrain
റമദാന് മുന്നോടിയായി ആർ.എച്ച്.എഫ് റമദാൻ കിറ്റുകൾ വിതരണം ചെയ്യും
|18 March 2022 4:03 PM IST
കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് റമദാനിൽ മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് സഹായം
ബഹ്റൈനിൽ റമദാന് മുന്നോടിയായി അർഹരായ കുടുംബങ്ങൾക്ക് റമദാൻ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുമെന്ന് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ അറിയിച്ചു.
ബഹ്റൈൻ േഫ്ലാർ മിൽസ് അടക്കമുള്ള വിവിധ കമ്പനികളും സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റമദാൻ കിറ്റുകൾ തയാറാക്കുക. ആർ.എച്ച്.എഫിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 10,000 ത്തോളം കുടുംബങ്ങൾക്ക് ഇതിന്‍റെ ഗുണഫലം ലഭിക്കുമെന്ന് സാമൂഹിക കാര്യ ഡയരക്ടർ ബദ്ർ അലി ഖംബർ വ്യക്തമാക്കി.
കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് റമദാനിൽ മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് സഹായം നൽകുന്നത്. എല്ലാ വർഷവും റമദാനോടനുബന്ധിച്ച് സമാനമായ സഹായങ്ങൾ നൽകിയിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.