< Back
Bahrain
ആർ.എച്ച്.എഫ് റമദാൻ സഹായ പദ്ധതി നടപ്പാക്കും
Bahrain

ആർ.എച്ച്.എഫ് റമദാൻ സഹായ പദ്ധതി നടപ്പാക്കും

Web Desk
|
3 April 2022 7:15 PM IST

ബഹ്റൈനിൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ 'നന്മയുടെ വാഹകർ'എന്ന പേരിൽ റമദാൻ സഹായ പദ്ധതികൾ സാമൂഹിക സഹകരണത്തോടെ നടപ്പാക്കുമെന്ന് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് വ്യക്തമാക്കി.

പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിനും ദിനേനയുള്ള ആവശ്യങ്ങൾ പരിഹരിക്കാനും പദ്ധതി ഊന്നൽ നൽകുന്നു. അനാഥർ, വിധവകൾ, പാവപ്പെട്ട കുടുംബങ്ങൾ എന്നിവരെയാണ് സഹായത്തിനായി പരിഗണിക്കുന്നത്.

സഹായം ചെയ്യാൻ താൽപര്യമുള്ളവർക്കും സഹായമാവശ്യമുള്ളവർക്കുമിടയിൽ പാലമായി പ്രവർത്തിക്കുവാനും അതു വഴി റമദാനിൽ സുഭിക്ഷ ജീവിതം ഉറപ്പാക്കാനുമാണ് ഫൗണ്ടേഷൻ ശ്രമിക്കുന്നത്. ഷോപ്പിങ് മാളുകളിൽ സംഭാവന സ്വീകരിക്കുന്നതിനുള്ള കൗണ്ടറുകൾ ലഭ്യമാക്കുന്നതോടൊപ്പം ബെനഫിറ്റ് പേ വഴി സംഭാവന ചെയ്യാനും സൗകര്യമൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts