< Back
Bahrain
ബഹ്റൈനില്‍ സംഗീത വിസ്മയം തീര്‍ത്ത് സരോദ് ത്രയം
Bahrain

ബഹ്റൈനില്‍ സംഗീത വിസ്മയം തീര്‍ത്ത് സരോദ് ത്രയം

Web Desk
|
12 Jun 2022 1:07 PM IST

ബി.കെ.എസ് ഇന്‍ഡോ-ബഹ്റൈന്‍ മ്യൂസിക് ആന്‍ഡ് ഡാന്‍സ് ഫെസ്റ്റിവല്‍-2022 ന്റെ വേദിയില്‍ ആരാധകരെ ത്രസിപ്പിച്ച് ലോകപ്രശസ്ത സരോദ് ത്രയം ഉസ്താദ് അംജദ് അലി ഖാന്റെയും മക്കളുടെയും സംഗീത വിരുന്ന്.

ഉസ്താദ് അംജദ് അലി ഖാനും മക്കളും ചേര്‍ന്ന് അവതരിപ്പിച്ച പരിപാടി സദസ്സിനു അവിസ്മരണീയ അനുഭവമായി. പരിപാടിയില്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും മറ്റു പ്രമുഖരും സംഗീത പ്രേമികളും ചടങ്ങില്‍ പങ്കെടുത്തു.

ഫെസ്റ്റിവലിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീര്‍ പ്രകാശനവും ചടങ്ങില്‍ നടന്നു. പ്രശസ്ത വീണ വിദ്വാന്‍ രാജേഷ് വൈദ്യയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ഇന്ന് വൈകിട്ട് 7 .30ന് നടക്കും. എല്ലാ സംഗീത പ്രേമികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരിപാടിക്കെത്തുന്നവര്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം സമാജത്തിന്റെ പിന്‍വശത്തെ ഫുട്ബോള്‍ ഗ്രൗണ്ടിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ബി.കെ.എസ് അധികൃതര്‍ അറിയിച്ചു.

Related Tags :
Similar Posts