< Back
Bahrain

Bahrain
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന യൂസഫ് മൗലവിക്ക് യാത്രയയപ്പ് നല്‍കി
|5 May 2022 10:05 PM IST
മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കടിയങ്ങാട് മഹല്ല് ജി.സി.സി ബഹ്റൈന്‍ കമ്മറ്റി പ്രസിഡന്റ് തെക്കോലത്ത് യൂസഫ് മൗലവിക്ക് യാത്രയയപ്പ് നല്‍കി.
യാത്രയപ്പ് യോഗത്തില്‍ നരിക്കില കണ്ടി അബ്ദുല്ല അധ്യക്ഷത വഹിച്ചു. വളപ്പില്‍ ഹമീദ് യോഗം ഉദ്ഘാനം ചെയ്തു. സ്നോഹോപഹാരമായി കമ്മറ്റി ഭാരവാഹികള്‍ മൊമെന്റോ സമ്മാനിച്ചു. യോഗത്തിന് പി.കെ റസാക്ക് വാല്യക്കോട് സ്വാഗതവും കുഞ്ഞമ്മദ് പുതുശേരി നന്ദിയും പറഞ്ഞു.