< Back
Bahrain

Bahrain
ബഹ്റൈനിൽ മയക്കുമരുന്ന് കടത്താൻ ശ്രമം: ഏഴ് പേർ പിടിയിൽ
|31 Dec 2021 1:43 PM IST
33 മുതൽ 38 വരെ പ്രായമുള്ള ഏഴ് ഏഷ്യൻ വംശജരാണ് പിടിയിലായത്
ബഹ്റൈനിൽ അതിർത്തി വഴി ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഏഴ് പേർ പിടിയിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് അറിയിച്ചു. 33 മുതൽ 38 വരെ പ്രായമുള്ള ഏഴ് ഏഷ്യൻ വംശജരാണ് പിടിയിലായത്. 600 ഗ്രാം മയക്കുമരുന്ന് ഇവരിൽ നിന്നും കണ്ടെടുത്തു. എയർപോർട്ട് വഴി മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്നും മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്തത്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി പ്രതികളെ റിമാൻറ് ചെയ്യുകയും തൊണ്ടിമുതൽ കണ്ടുകെട്ടുകയും ചെയ്തു.