< Back
Bahrain

Bahrain
2024 ലെ പാരീസ് ഒളിമ്പിക്സ് യോഗ്യതാ മൽസരങ്ങളിൽ ശൈഖ് ഖാലിദ് പങ്കാളിയായി
|31 Oct 2023 9:09 AM IST
2024ലെ പാരീസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യതാ മൽസരങ്ങളുടെ ഫൈനൽ തല മൽസരങ്ങളിൽ ബഹ്റൈൻ ഒളിമ്പിക്സ് കമ്മിറ്റി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ സന്നിഹിതനായി. ഖത്തറിൽ നടന്ന ചടങ്ങിൽ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഖത്തറിലെത്തിയ ശൈഖ് ഖാലിദിനെ ശൈഖ് ഥാനി ബിൻ ഹമദ് ആൽ ഥാനിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ബഹ്റൈനും ഖത്തറും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് ഇരുപേരും വിലയിരുത്തുകയും ചെയ്തു.