< Back
Bahrain

Bahrain
ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി
|8 Feb 2022 11:45 AM IST
ചെറു മത്സ്യങ്ങളെ വിൽക്കുന്നതിനും വാങ്ങുന്നതിനും വിലക്കുണ്ട്
ബഹ്റൈനിൽ മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് ഉത്തരവിട്ടു.
10 സെന്‍റി മീറ്റർ നീളത്തിൽ കുറവുള്ള സാഫിയും 15 സെന്‍റീമീറ്ററിൽ കുറവുള്ള അയക്കൂറയും പിടിക്കുന്നതിന് വിലക്കുണ്ട്. ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനും വിൽക്കുന്നതിനും വാങ്ങുന്നതിനും വിലക്കുണ്ട്. മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഉത്തരവ്. നിയമ ലംഘകരെ കണ്ടെത്തുന്നതിന് പരിശോധനകൾ ഏർപ്പെടുത്തും. പിടിച്ചു കൊണ്ടുവരുന്ന മത്സ്യവും അത് പിടിക്കാനുപയോഗിക്കുന്ന വലയും പരിശോധിക്കാനുള്ള അവകാശം അധികൃതർക്കുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു.