< Back
Bahrain

Bahrain
അറബി, ഇംഗ്ലീഷ് ഭാഷകളിൽ പ്രത്യേക കലണ്ടർ പ്രസിദ്ധീകരിച്ചു
|13 March 2023 11:44 AM IST
റമദാനിൽ ഇഫ്താർ അടക്കമുള്ള സമയക്രമം വ്യക്തമാക്കുന്ന പ്രത്യേക കലണ്ടർ പുറത്തിറക്കിയതായി നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി.
റമദാനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളടക്കമുള്ള സമയമാണ് അറബി, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാക്കിയിട്ടുള്ളത്. രണ്ട് ഭാഷകൾക്കും പ്രത്യേക ലിങ്ക് നൽകിയിട്ടുണ്ട്. ഇതുപയോഗിച്ച് വിവരങ്ങൾ അറിയാൻ കഴിയും. അറബിയിൽ ലഭ്യമാകാൻ http://bitly.ws/Buvn എന്ന ലിങ്കും , ഇംഗ്ലീഷിൽ ലഭ്യമാകാൻ http://bitly.ws/Buvp എന്ന ലിങ്കുമാണ് ഉപയോഗിക്കേണ്ടത്.