< Back
Bahrain

Bahrain
വഴിയരികിൽ വിൽപനക്ക് വെച്ചതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങൾ നീക്കാൻ നടപടി
|12 Sept 2023 1:16 PM IST
ബഹ്റൈനിൽ വഴിയരികിൽ വിൽപനക്ക് വെച്ചതും ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്നതുമായ വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ നടപടി തുടങ്ങി.
ഇത്തരത്തിലുള്ള 105 വാഹനങ്ങൾക്ക് നോട്ടീസ് നൽകുകയും 20 വാഹനങ്ങൾ മുനിസിപ്പാലിറ്റി ഇടപെട്ട് നീക്കം ചെയ്യുകയും ചെയ്തു.
ഹാജിയാത്, ബുഹൈർ എന്നീ പ്രദേശങ്ങളിൽ അലക്ഷ്യമായും വിൽപനയുദ്ദേശിച്ചും നിർത്തിയിട്ട കാറുകളാണ് നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചത്. വിൽപനക്ക് വെച്ച 40 കാറുകളിൽ 10 എണ്ണം മുനിസിപ്പാലിറ്റി നീക്കം ചെയ്തു. ബാക്കിയുള്ളവ ഉടമകൾ ഇടപെട്ട് മാറ്റുകയും ചെയ്തു.