< Back
Bahrain

Bahrain
ബഹ് റൈനിലെ വിദ്യാർഥികൾക്ക് ഓൺലൈൻ, ഓഫ് ലൈൻ പഠനം തെരഞ്ഞെടുക്കാം
|30 Jan 2022 7:59 PM IST
മൊത്തം വിദ്യാർഥികളുടെ എണ്ണത്തിന്‍റെ 50 ശതമാനത്തിനാണ് നേരിട്ടെത്തി പഠനം നടത്താൻ അനുവാദമുള്ളത്
പൊതു വിദ്യാലയങ്ങൾ ഇന്ന് മുതൽ രണ്ടാം പാദത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനവും ഓഫ്ലൈൻ പഠനവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുമെന്ന് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ആദ്യ പാദത്തിൽ നൽകിയിരുന്നത് പോലെയുള്ള തെരഞ്ഞെടുപ്പാണ് ഇപ്രാവശ്യവും നൽകിയിരിക്കുന്നത്. ഓഫ്ലൈൻ പഠനം താൽപര്യമുളളവർക്ക് അതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. മൊത്തം വിദ്യാർഥികളുടെ എണ്ണത്തിന്‍റെ 50 ശതമാനത്തിനാണ് നേരിട്ടെത്തി പഠനം നടത്താൻ അനുവാദമുള്ളത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിദ്യാർഥികളെ സ്വീകരിക്കുന്നതിന് എല്ലാ സ്കൂളുകളും ഒരുങ്ങിയിട്ടുണ്ട്. ഓഫ് ലൈൻ പഠനവും ഓൺലൈൻ പഠനവും ഒരേ സമയം നൽകുന്ന രീതിയാണ് നിലവിൽ തുടരുന്നത്.