< Back
Bahrain

Bahrain
സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന് ലഭിച്ച കനത്ത ആഘാതം: ബഹ്‌റൈൻ പ്രതിഭ
|6 April 2023 3:07 PM IST
മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുമായി പരക്കംപായുന്ന ബി.ജെ.പി നേതൃത്വത്തിലെ കേന്ദ്ര സർക്കാരിന് ലഭിച്ച കനത്ത ആഘാതമാണ് മീഡിയവൺ കേസിലെ സുപ്രീംകോടതി വിധിയെന്ന് ബഹ്‌റൈൻ പ്രതിഭ.
സർക്കാരുകളെ ആരോഗ്യപരമായി വിമർശിക്കാൻ ജനാധിപത്യത്തിലൂന്നിയ പത്രമാധ്യമങ്ങൾ ആവശ്യമാണ്. അതിന്റെ കൈകാലുകൾ കെട്ടിയിട്ട് ജനാധിപത്യത്തെ നോക്കുകുത്തിയാക്കാൻ ശ്രമിക്കുന്നവർക്കുള്ള ശക്തമായ താക്കീതുകൂടിയാണ് വിധിയെന്നും പ്രതിഭ ആക്ടിങ് ജനറൽ സെക്രട്ടറി ഷംജിത് കോട്ടപ്പള്ളി, ആക്ടിങ് പ്രസിഡന്റ് ശശി ഉദിനൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.