< Back
Bahrain

Bahrain
ഭൂകമ്പ ദുരിത ബാധിതരെ സഹായിക്കാൻ തണൽ ബഹ്റൈൻ ചാപ്റ്ററിന്റെ കൈത്താങ്ങ്
|18 Feb 2023 12:46 AM IST
തുർക്കി അംബാസഡർ സഹായം ഏറ്റുവാങ്ങി
തുർക്കി - സിറിയ മേഖലയെ ബാധിച്ച ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ തണൽ ബഹ് റൈൻ ചാപ്റ്റർ ശേഖരിച്ച പുതപ്പുകളും വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും കൈമാറി. എം.പി. വിനീഷ്, നജീബ് കടലായി, വി.പി. ഷംസുദ്ദീൻ എന്നിവരിൽ നിന്നും ബഹ്‌റൈനിലെ തുർക്കി അംബാസഡർ എസിൻ കേക്കിൽ സഹായം ഏറ്റു വാങ്ങി. ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, എൻ.വി. സലിം, മനോജ് വടകര, സുനീർ വെള്ളമുണ്ട എന്നിവർ പങ്കെടുത്തു.