< Back
Bahrain
അടുത്ത രണ്ട് ദിവസങ്ങളിൽ ബഹ്റൈനിൽ താപനില താഴും
Bahrain

അടുത്ത രണ്ട് ദിവസങ്ങളിൽ ബഹ്റൈനിൽ താപനില താഴും

Web Desk
|
22 Nov 2023 2:21 PM IST

അടുത്ത രണ്ട് ദിവസങ്ങളിൽ ബഹ്റൈനിൽ താപനില താഴുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

ഈ ദിവസങ്ങളിൽ കാറ്റടിക്കാനും അതുവഴി കടലിൽ ആറടി വരെ തിരമാല ഉയരാനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയുടെ അളവ് 4.2 മില്ലീമീറ്ററായിരുന്നു.

വരും ദിവസങ്ങളിൽ രാത്രി സമയം അന്തരീക്ഷ താപനില താഴ്ന്ന നിലയിലാകുമെന്നും പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.

Similar Posts